Latest News

സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബമ്പർ പുരളിമല സ്വദേശിക്ക്

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം പുരളിമല സ്വദേശിക്ക്. കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തിലെ തോലമ്പ്ര പുരളിമല കൈതച്ചാല്‍ കോളനിയിലെ പൊരുന്നന്‍ രാജനെയാണ് ഭാഗ്യം കടാക്ഷിച്ചത്. കൂത്തുപറമ്പിൽ വില്‍പന നടത്തിയ എസ്.ടി 269609 എന്ന നമ്പർ ലോട്ടറിക്കാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത്. കൂലിപ്പണിക്കാരനായ രാജന്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് മാലൂര്‍ സഹകരണ ബാങ്ക് തോലമ്ബ്ര ശാഖയില്‍ കൈമാറി. 300 രൂപയാണ് ഭാഗ്യക്കുറിയുടെ വില. തിരുവനന്തപുരം ബേക്കറി ജംഗ്‌ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനം 5 കോടി 50 ലക്ഷം വീതം 10 പേർക്ക്. മൂന്നാം സമ്മാനം 10 ലക്ഷം വീതം 10 പേർക്ക്. നാലാം സമ്മാനം 1 കോടി (5 ലക്ഷം വീതം 20  പേർക്ക്). അഞ്ചാം സമ്മാനം 1 ലക്ഷം (അവസാന അഞ്ച് അക്കത്തിന്) എന്നിങ്ങനെയാണ് മറ്റ് സമ്മാനതുകകൾ.







ഇന്നലെ നൽകിയ വാർത്തയിൽ ഒന്നാം സമ്മാനം ലഭിച്ചയാളുടെ പേര് മാറി നൽകിയതിൽ ഖേദിക്കുന്നു.