Latest News

പാട്ട് പാടി ആസ്വാദകരെ പിടിച്ചിരുത്തി കളക്ടർ

കണ്ണൂർ: ഗാനങ്ങൾ ആസ്വദിക്കാത്തവർ വളരെ ചുരുക്കമായിരിക്കാം. എങ്കിൽ കണ്ണൂർ ജില്ലാ കലക്ടറുടെ ഗാനാലാപനം ആസ്വദിച്ചവർ ചുരുക്കം പേർ മാത്രമേ ഉണ്ടാവുകയുള്ളു. കാരണം അദ്ദേഹം ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ആയത് കൊണ്ട് മാത്രം. കണ്ണൂർ പ്രസ് ക്ലബിന്റെ സുവർണ്ണ ജൂബിലി ഉദ്‌ഘാടനത്തോടനുബന്ധിച്ച് കലക്ടർ നയിച്ച ഗസൽ രാവ് ശ്രോതാക്കൾക്ക് നൽകിയത് മാധുര്യ നിമിഷങ്ങളായിരുന്നു. ഒന്നിനൊന്നു മികച്ച ഗാനങ്ങൾ കാതിന് ഇമ്പമാർന്ന രീതിയിൽ ആലപിച്ച് ആസ്വാദകരെ സദസ്സിൽ പിടിച്ചിരുത്താൻ കലക്ടർക്ക് കഴിഞ്ഞുവെന്നത് എടുത്തുപറയേണ്ടതാണ്. കാരണം പരിപാടി അവസാനിപ്പിക്കാൻ പോകുമ്പോഴെല്ലം ഇഷ്ട പാട്ടുകൾ എഴുതി കൊടുത്ത് പാടാൻ അപേക്ഷിക്കുന്നുണ്ടായിരുന്നു. താളമേളങ്ങളാലും നൃത്തച്ചുവടുകൾ കൊണ്ടും സദസ് പ്രൗഢ ഗംഭീരമായിരുന്നു. സത്യത്തിൽ കലക്ടറുടെ സംഗീത വിരുന്ന് തന്നെയായിരുന്നു. ഏറെ നേരം ഗസൽ അവതരിപ്പിച്ച കലക്ടർ എന്ന ഖ്യാതിയും അദ്ദേഹത്തിന് സ്വന്തം. കണ്ണൂരുകാർക്ക് അഭിമാനിക്കാം സുഭാഷ് നല്ലൊരു കലക്ടർ മാത്രമല്ല ശ്രോതാക്കളെ എത്ര മണിക്കൂർ വേണമെങ്കിലും പിടിച്ചിരുത്താൻ പറ്റിയ മികച്ച ഗായകൻ കൂടിയാണ്. കലക്ടറുടെ കൂടെ പാടിയ തുളസിയും ആസ്വാദകരുടെ കൈയ്യടി നേടി.