Latest News

ഏറ്റവും വൃത്തിക്കെട്ട രീതിയിലുള്ള കുതിര കച്ചവടത്തിനാണ് ബി ജെപി ശ്രമിക്കുന്നതെന്ന് സീതാറാം യെച്ചൂരി

കണ്ണൂർ: ഏറ്റവും വൃത്തിക്കെട്ട രീതിയിലുള്ള കുതിര കച്ചവടത്തിനാണ് ബി ജെപി ശ്രമിക്കുന്നതെന്നും അതിനു പര്യാപതമായ പാർട്ടിയാണ് ബിജെ പിയെന്നും സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇവർ ഇത് തുടർന്നുകൊണ്ടേയിരിക്കും. പൊതുതെരഞ്ഞെടുപ്പിനു ശേഷം ഇത്തരം കാര്യങ്ങൾ പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ഗസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി. ഇതര സർക്കാരുകളെ തകിടം മറിച്ചു ബി ജെ പി സർക്കാരുകളെ കുടിയിരുത്താനാണ് ശ്രമം. ഇത് നമ്മുടെ ജനാധിപത്യത്തിന് അപകടമാണ്. ഈ രീതി അംഗീകരിക്കാനാവില്ലെന്നും യെച്ചൂരി പറഞ്ഞു. കേരളത്തിലും ഈ രീതി ബിജെ പിയിൽ നിന്നും പ്രതീക്ഷിക്കാം.എന്നാൽ ഇത്തരം ശ്രമങ്ങളെ തോൽപ്പിച്ചവരാണ് കേരളത്തിലുള്ളവർ. കോൺഗ്രസ് അവരുടെ ആഭ്യന്തര പ്രശ്നങ്ങളിൽ കുരുങ്ങിക്കിടക്കുകയാണ്. സ്വന്തമാളുകളെ പാർട്ടിയിൽ ഒന്നിപ്പിച്ചു നിർത്തേണ്ട ഉത്തരവാദിത്വം കോൺഗ്രസിനാണുള്ളതെന്നും   സീതാറാം യെച്ചൂരി പറഞ്ഞു.