Latest News

നഗരത്തിലെ കിണറ്റിൽ തലയറ്റ നിലയിൽ കണ്ടെത്തിയ മൃതദേഹം ഒരു വർഷം മുൻപ് കാണാതായ യുവാവിന്റേത്; സമഗ്ര അന്വേഷണം നടത്തുമെന്ന് പോലീസ്

കണ്ണൂര്‍: നഗരത്തില്‍ തലയറ്റ നിലയില്‍ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തെഴുക്കില്‍ പീടിക സ്‌നേഹതീരം അമ്പാടി റോഡില്‍ ജിതിന്‍ ജയചന്ദ്രനാണ് (22) മരിച്ചത് . കഴിഞ്ഞ ഞായറാഴ്ച്ചയാണ് കണ്ണൂര്‍ നഗരത്തില്‍ തളിക്കാവ് റോഡിലെ കമല ഇന്റര്‍നാഷണല്‍ ഹോട്ടല്‍ സമുച്ചയത്തിന്റെ പിറകുവശത്തെ കിണറ്റില്‍ നിന്നും അഴുകിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കിണർ വൃത്തിയാക്കാനായി ഹോട്ടലുമായി ബന്ധപ്പെട്ടവർ ചെന്നപ്പോഴാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ഉടനെ ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണ്‍, ഇരുചക്ര വാഹനത്തിന്റെ കീ, പാദരക്ഷ എന്നിവ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഒരു വര്‍ഷത്തോളമായി ഈ യുവാവിനെ കാണാതായിരുന്നു . ജിതിനെ കാണാനില്ലെന്ന് മാതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
അന്വേഷണത്തിനിടെ ജിതിന്റെ ഇരുചക്ര വാഹനം താളികാവില്‍ നിന്നും കണ്ടെത്തിയിരുന്നു. ജയചന്ദ്രന്‍-സുമ ദമ്പതികളുടെ മകനാണ് ജിതിന്‍. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.