Latest News

ബിജെപിയില്‍ എത്തിയത് തന്റെ മുജ്ജന്മ സുകൃതം: എ.പി അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: ബിജെപിയില്‍ എത്തിയത് തന്റെ മുജ്ജന്മ സുകൃതം ആണെന്ന് എ.പി അബ്ദുള്ളക്കുട്ടി. പൊതുരംഗത്ത് തുടരണമെന്ന് ബിജെപി നേതാക്കള്‍ സ്നേഹപൂര്‍വം ഉപദേശിച്ചുവെന്നും പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് നടപടി നേരിടുന്ന ലോകത്തെ ആദ്യത്തെ ആളാണ് താനെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. പ്രധാനമന്ത്രിയെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനു പിന്നാലെയാണ് അദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്.തുടര്‍ന്ന് ബിജെപിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കഴിഞ്ഞ ബുധനാഴ്ച പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു.