Latest News

കണ്ണൂര്‍ ബി.ജെ.പി ഓഫീസില്‍ അബ്ദുള്ളക്കുട്ടിക്ക് സ്വീകരണം നല്‍കി

കണ്ണൂര്‍: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ എം.പി എ.പി അബ്ദുള്ളക്കുട്ടിക്ക് കണ്ണൂര്‍ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ സ്വീകരണം നല്‍കി. ഇന്ന് രാവിലെ മംഗലാപുരത്തു നിന്ന് കണ്ണൂരിലെത്തിയ അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി സംസ്ഥാന, ജില്ലാ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം ബി.ജെ.പി ഓഫീസിലെ മാരാര്‍ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി.
മോദിയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ അബ്ദുല്ലക്കുട്ടി ബി.ജെ.പി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.