Latest News

യാക്കൂബ് വധക്കേസ്: അഞ്ച് ആര്‍എസ്എസുകാര്‍ കുറ്റക്കാര്‍;വത്സന്‍ തില്ലങ്കേരിയടക്കം 11 പേരെ വെറുതെവിട്ടു.

കണ്ണൂർ: യാക്കൂബ് വധക്കേസിൽ അഞ്ച് ആർ.എസ്.എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി. ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയടക്കം കേസിലെ ആറു മുതല്‍ 16 വരെയുള്ള പ്രതികളെ കോടതി വെറുതെവിട്ടു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടാണ് കേസില്‍ വിധി പ്രസ്താവിച്ചത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ കീഴൂര്‍ മീത്തലെ പുന്നാട് ദീപം ഹൗസില്‍ ശങ്കരന്‍ (48), അനുജന്‍ വിലങ്ങേരി മനോഹരന്‍ എന്ന മനോജ് (42), തില്ലങ്കേരി ഊര്‍പ്പള്ളിയിലെ പുതിയവീട്ടില്‍ വിജേഷ് (38), കീഴൂര്‍ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശന്‍ (48), കീഴൂര്‍ പുന്നാട് കാറാട്ട് ഹൗസില്‍ പി.കാവ്യേഷ് (40) പി.കാവ്യേഷ് (40) എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ അൽപസമയത്തിനകം വിധിക്കും. 2006 ജൂണ്‍ 13-നാണ് സി.പി.എം. പ്രവര്‍ത്തകനായ ഇരിട്ടി പുന്നാട് കോട്ടത്തെക്കുന്നിലെ യാക്കൂബിനെ അക്രമിസംഘം ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്.