Latest News

കൊറോണ വൈറസ് ബാധിച്ച്‌ മരണം 1486 ആയി; ചൈനയില്‍ വ്യാഴാഴ്ച മാത്രം 116 മരണം

ബെയ്‌ജിങ്‌: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,486 ആയി. ഇതില്‍ 1483 പേരും ചൈനയിലാണ്. രോഗം സ്ഥിരീകരിച്ച വുഹാൻ ഉൾപ്പെടുന്ന ഹുബൈ പ്രവിശ്യയിൽ ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 116 പേരാണ്. ചൈനയിൽ ഇതുവരെ രോഗം ബാധിച്ച് മരിച്ചത് 1483 പേരാണ്. ഇതിൽ 1483 പേരും ഹുബൈ പ്രവിശ്യയിലുള്ളവരാണ്. ഹോങ്കോങിലും ഫിലിപ്പീൻസിലും ജപ്പാനിലും ഒരോ കൊറോണ മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഹുബൈയിൽ ഇന്നലെ 4823 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഹുബൈയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 51,986 ആയി. ഇതിൽ 36,719 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇവരിൽ 1,685 പേരുടെ നില ഗുരുതരമാണ്. 4131 പേർ രോഗം ഭേദമായി ആശുപത്രി വിട്ടതായും ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.