Latest News

കൊറോണ വൈറസ്: ചൈനയില്‍ മരണം 1011 ആയി; ഇന്നലെ മാത്രം മരിച്ചത് 103 പേര്‍

ബെയ്ജിങ്: ചൈനയില്‍ കോർണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം വീണ്ടും ഉയര്‍ന്ന് 1011 ആയി. ചൊവ്വാഴ്ച രാവിലെ പുറത്തു വന്ന റിപ്പോര്‍ട്ടാണിത്. ഇന്നലെ മാത്രം 103 പേരാണ് മരിച്ചത്. ഹുബൈ പ്രവിശ്യയിൽ 2,097 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 42,200 ആയി. സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരമാണിത്.പ്രസിഡന്റ് ഷി ജിന്‍പിങ് തിങ്കളാഴ്ച ബെയ്ജിങ്ങിലെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. ലോകാരോഗ്യ സംഘടനയുടെ പ്രത്യേക നിര്‍ദേശത്തില്‍ ബ്രൂസ് ഐല്‍വാര്‍ഡിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വിദഗ്ധസംഘം തിങ്കളാഴ്ച ചൈനയിലെത്തി. വൂഹന്‍ തലസ്ഥാനമായ ഹ്യൂബൈയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ്ബാധ ലോകത്തിലെ വിവിധ രാജ്യങ്ങളിലും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ കേരളത്തിലാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 3,367 പേര്‍ നിരീക്ഷണത്തിലാണ്. അതേസമയം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് യുഎഇയില്‍ ചികിത്സയിലായിരുന്ന 73കാരി സുഖം പ്രാപിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഇവരുടെ വൈറസ് ശരീരത്തിലെ വൈറസ് സാന്നിദ്ധ്യം നെഗറ്റീവാണ്. രോഗി പൂര്‍ണമായും സുഖം പ്രാപിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.