Latest News

ഓസ്‌കര്‍ 2020: ചരിത്രം കുറിച്ച് പാരസൈറ്റ്; മികച്ച നടന്‍ വാക്വീന്‍ ഫിനിക്‌സ്, മികച്ച നടി റെനി സെല്‍വഗര്‍

ലോസ് ഏഞ്ചല്‍സ്: 92-ാമത് ഓസ്‌കര്‍ പ്രഖ്യാപനത്തില്‍ ചരിത്രം കുറിച്ച് കൊറിയൻ ചിത്രമായ പാരസൈറ്റ്. മികച്ച ചിത്രമടക്കം നാല് പുരസ്‌കാരങ്ങൾ ചിത്രം സ്വന്തമാക്കി. മികച്ച വിദേശഭാഷാ ചിത്രം, മികച്ച തിരക്കഥ, മികച്ച സംവിധാനം  എന്നീ വിഭാഗങ്ങളിലാണ് മറ്റ് പുരസ്‌കാരങ്ങൾ നേടിയത്. ഈ പുരസ്‌കാരങ്ങൾ 
നേടുന്ന ആദ്യ ഏഷ്യൻ ചിത്രമാണ് ചിത്രമാണ് 'പാരസൈറ്റ്'. ആദ്യമായാണ് ഒരു ദക്ഷിണ കൊറിയന്‍ ചിത്രം ഓസ്‌കറില്‍ പുരസ്‌കാരം കരസ്ഥമാക്കുന്നത്.  ബോന്‍ ജൂന്‍ ഹോ, ഹാന്‍ ജിന്‍ വോന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ബോന്‍ ജൂന്‍ ഹോ പാരസൈറ്റിലൂടെ മികച്ച സംവിധായകനായി. 'ജോക്കര്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് വാക്വിന്‍ ഫീനിക്സ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. 'വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്' എന്ന ചിത്രത്തിലെ മികവിന് ബ്രാഡ് പിറ്റ് മികച്ച സഹനടനും. 'മാര്യേജ് സ്റ്റോറി' എന്ന ചിത്രത്തിലെ അഭിനയത്തിന് ലോറ ഡേണ്‍ മികച്ച സഹനടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്‌കാരവും 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്' നേടി. 'ടോയ് സ്റ്റോറി 4' ആണ് മികച്ച അനിമേറ്റഡ് ചിത്രം.
'ടോയ് സ്റ്റോറി 4' ആണ് മികച്ച ആനിമേറ്റഡ് ചിത്രം. 'ഹെയര്‍ ലവ്' മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രമായി. ലോസ് ആഞ്ജലീസിലെ ഡോള്‍ബി സ്റ്റുഡിയോയാണ് ഓസ്‌കാറിന്റെ വേദി. 


ആകെ 24 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.
മറ്റു പുരസ്കാരങ്ങള്‍:
മികച്ച ഗാനം: ലൗ മി എഗെയ്ന്‍ (ചിത്രം: റോക്കറ്റ്മാന്‍)
പശ്ചാത്തല സംഗീതം: ജോക്കര്‍.
ഛായാഗ്രഹണം: റോജര്‍ ഡീക്കിന്‍സ് (ചിത്രം: 1917)
ഫീച്ചര്‍ ഡോക്യുമെന്‍ററി: അമേരിക്കന്‍ ഫാക്ടറി.
ഹ്രസ്വ ഡോക്യുമെന്‍ററി: ലേണിങ് ടു സ്കേറ്റ്ബോര്‍ഡ് ഇന്‍ എ വാര്‍ സോണ്‍.
ആക്ഷന്‍ ഹ്രസ്വ ചിത്രം: ദ നൈബേര്‍സ് വിന്‍ഡോ.
സൗണ്ട് മിക്സിങ്: 1917.
സൗണ്ട് എഡിറ്റിങ്: ഫോര്‍ഡ് Vs ഫെറാറി.
പ്രൊഡക്ഷന്‍ ഡിസൈന്‍: വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്.
കോസ്റ്റ്യൂം ഡിസൈനര്‍: ജാക്വിലിന്‍ ഡുൈറന്‍ (ചിത്രം: ലിറ്റില്‍ വുമണ്‍)
വിഷ്വല്‍ എഫക്‌ട്സ്: 1917.
മേക്കപ്പ്, ഹെയര്‍ സ്റ്റൈല്‍: ബോംബ്ഷെല്‍.
അവലംബിത തിരക്കഥ: തായ്ക വൈറ്റിറ്റി (ചിത്രം: ജോജോ റാബിറ്റ്)