Latest News

മാലിയില്‍ സൈനിക പോസ്റ്റിനു നേരെ ഭീകരാക്രമണം; 53 സൈനികര്‍ കൊല്ലപ്പെട്ടു

ബാംകോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയിലെ സൈനിക പോസ്റ്റിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടു. മെനക പ്രവിശ്യയിലെ ഇന്‍ഡലിമനെയുള്ള പോസ്റ്റിന് നേരെയാണ് ആക്രമണമുണ്ടായത്. സൈനികർക്ക് പുറമെ ആക്രമണത്തിൽ ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്. അയല്‍ രാജ്യമായ നൈജറിനോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് മെനക. തീവ്രവാദ സംഘടനകള്‍ മാലി സൈനിക പോസ്റ്റിന് നേരെ നടത്തുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. നിലവില്‍ സ്ഥിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മൃതദേഹങ്ങളുടെ തിരിച്ചറിയാനുള്ള നടപടികള്‍ തുടരുകയാണെന്നും മാലി വാര്‍ത്താ വിനിമയ മന്ത്രി സങ്കാരെ ട്വിറ്ററില്‍ പറഞ്ഞു. 10ല്‍ അധികം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.