Latest News

യു.എസിലെ കാലിഫോര്‍ണിയയില്‍ വീണ്ടും വന്‍ ഭൂചലനം

കാലിഫോര്‍ണിയ: അമേരിക്കയിലെ തെക്കന്‍ കാലിഫോര്‍ണിയയില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂകമ്പത്തിൽ ഒരാള്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. കൂടാതെ വീടുകള്‍ക്ക് സ്ഥാനചലനവും ചില ഇടങ്ങളില്‍ ഭൂമിയില്‍ വിള്ളലും മതിലുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. 25 വര്‍ഷത്തിനിടെ രേഖപ്പെടുത്തുന്ന ശക്തമായി പ്രകമ്ബനമാണിതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെയും യൂറോപ്യന്‍ ക്വുക്ക് മോണിറ്ററും വ്യക്തമാക്കി. വ്യാഴാഴ്ച ഇവിടെ റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ആദ്യത്തെ ഭൂചലനത്തിൽ  ആളപായമൊന്നും രേഖപ്പെടുത്തിയില്ലെങ്കിലും ചില കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചിരുന്നു.